Saturday, January 24, 2026

VALEDICTORY FUNCTION

ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജ്, പോത്തൻകോടും കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ(CTEF) കേരളയും സംയുക്തമായും കൗൺസിൽ ഫോർ എജുക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റിന്റെ സഹകരണത്തോടെയും(CEAM) സംഘടിപ്പിച്ച കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ കേരളയുടെ 24-മത് വാർഷിക കൺവെൻഷനും അന്താരാഷ്ട്ര സമ്മേളനവും 2026 ജനുവരി 22, 23 തീയതികളിൽ ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജ്, പോത്തൻകോട് വെച്ച് നടന്നു.
ജനുവരി 22-ന് ഇസ്ട്രാക് (ISTRAC) ഡയറക്ടർ ഡോ. എ.കെ. അനിൽകുമാർ (ഐ.എസ്.ആർ.ഒ, ബാംഗ്ലൂർ) സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. രാജൻ വർഗീസ്, മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. എസ്. ഗീത, സി.ടി.ഇ.എഫ് ചെയർപേഴ്സൺ (കേരള ചാപ്റ്റർ) അധ്യക്ഷത വഹിച്ചു.ഡോ. ശാലിനി. എസ് ( കോളേജ് പ്രിൻസിപ്പൽ )സ്വാഗത പ്രസംഗവും പ്രൊഫ. ഡോ. നിമ്മി മരിയ ഉമ്മൻ (ജനറൽ സെക്രട്ടറി സി റ്റി ഈ എഫ് )ആമുഖ പ്രസംഗവും നടത്തി.
തുടർന്ന്  ഡോ. വി. എം. ശശികുമാർ, പ്രൊഫ. ജേക്കബ് മാത്യു, അഡ്വ റ്റി നിർമലാനന്ദൻ ഡോ ജി വത്സല,ഡോ ജിബി ഗീവർഗിസ്, ശ്രീ വിഷ്ണു നിർമൽ,ശ്രീമതി രഞ്ജിത രാജു എന്നിവർ സംസാരിച്ചു.
 തുടർന്ന് , സി.ടി.ഇ.എഫ് അവാർഡ് വിതരണംവും പുസ്തകങ്ങളും ന്യൂസ്‌ലറ്ററും പ്രകാശനം എന്നിവയും നടത്തപ്പെട്ടു. ഡോ. ധന്യ സി എസ് നന്ദി രേഖപ്പെടുത്തി.