Tuesday, July 4, 2023
International seminar
സെന്റ് ജോസഫ് കോളേജ് അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. എറണാകുളം സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കൗൺസിൽ ഫോർ എഡ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ്, കേരള ഹയർ എജുക്കേഷൻ കൗൺസിൽ, കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ, അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ റിസേർച്ചേഴ്‌സ് എന്നിവർ സംയുക്തമായി "എഡ്യൂക്കേഷൻ ഇൻ നോർമൽ, നിയോ നോർമൽ ആൻഡ് ഫ്യൂച്ചറിസ്റ്റിക്ക് നോർമൽ "എന്ന വിഷയത്തിൽ എറണാകുളം സെന്റ് ജോസഫിൽ വച്ച് മാർച്ച് 15, 16,17 തീയതികളിൽ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. കേരള ഹയർ എഡ്യൂക്കേഷൻ മെമ്പർ സെക്രട്ടറി ഡോക്ടർ രാജൻ വർഗീസ് വെബിനാർ ഉദ്ഘാടനം ചെയ്യും. ഡോക്ടർ സ്റ്റെഫാനി എഗ്ഗർ (ഓസ്ട്രിയ ആമുഖപ്രഭാഷണം നടത്തും. പ്രൊഫ. ഡോ.പ്രൊതിവ റാണി കർമക്കർ, പ്രൊ. ഡോ. ഡെയ്സി ബോറ, ഡോ. സി. ആലീസ് ജോസഫ്, ഡോ. ബ്രിന്ത ബസ്സെലി എന്നിവർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും www.stjosephcte.in സന്ദർശിക്കുക